
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ നീളുന്നതില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള രജിസ്ട്രാര്‍ ആണ് റിപ്പോര്‍ട്ട് തേടിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം.
നേരത്തെ നടിയെ ആക്രമിച്ച കേസിലെ വിചാരണ നീണ്ടുപോവുകയാണെന്നാരോപിച്ച് ഹൈക്കോടതിയില്‍ ഒരു പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയത്. റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ ഹാജരാക്കണമെന്നാണ് നിർദ്ദേശം.