രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിൽ ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന് ഹൈക്കോടതി |Sabarimala

ദേവസ്വം ബോര്‍ഡും കോടതിയെ കാര്യങ്ങള്‍ ധരിപ്പിച്ചു.
sabarimala
Published on

എറണാകുളം: രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയില്‍ ദര്‍ശനം നടത്തുമ്പോള്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന നിര്‍ദേശവുമായി ഹൈക്കോടതി.രാഷ്ട്രപതി ദര്‍ശനം നടത്തുന്ന സമയത്ത് ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി ഫലപ്രദമായ പ്ലാനുകളും നടപടികളുമുണ്ടാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ദേവസ്വം ബോര്‍ഡും പൊലീസും ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും കോടതി വ്യക്തമാക്കി.

ഈ മാസം 22-ാം തീയതിയാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്നത്. രാഷ്ട്രപതിയുടെ വാഹനവ്യൂഹം ഉള്‍പ്പെടെയുള്ള പോലീസ് അപേക്ഷ സ്‌പെഷ്യല്‍ കമ്മീഷണര്‍ക്ക് നല്‍കിയിരുന്നു.

സ്‌പെഷ്യല്‍ കമ്മീഷണര്‍ ഇക്കാര്യം ഹൈക്കോടതിയെ ധരിപ്പിക്കുകയും ചെയ്തു. ദേവസ്വം ബോര്‍ഡും കോടതിയെ കാര്യങ്ങള്‍ ധരിപ്പിച്ചു.ഗൂര്‍ഖ ജീപ്പിലായിരിക്കും രാഷ്ട്രപതി പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പോകുക. ആ വാഹനത്തിനും ആറ് മറ്റ് വാഹനങ്ങള്‍ക്കും സന്നാധാനത്തേക്ക് കടക്കാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com