'ചോറ്റാനിക്കര ക്ഷേത്ര പരിസരത്ത് മാലിന്യം കുമിഞ്ഞു കൂടരുത്, 10 ദിവസത്തിനകം റിപ്പോർട്ട് നൽകണം': ഹൈക്കോടതി | Temple

ശുചിത്വത്തിന്റെ കാര്യത്തിൽ വീഴ്ച വരുത്തിയാൽ അത് ഗൗരവത്തോടെ കാണുമെന്നും ഹൈക്കോടതി പറഞ്ഞു
High Court orders that garbage should not accumulate in the vicinity of See outside Chottanikkara temple
Updated on

കൊച്ചി: ചോറ്റാനിക്കര ക്ഷേത്ര പരിസരത്ത് മാലിന്യം കുമിഞ്ഞുകൂടുന്ന സാഹചര്യം ഉണ്ടാകരുതെന്ന് ഹൈക്കോടതി. ക്ഷേത്രത്തിനുള്ളിലെയും പരിസരത്തെയും ശുചിത്വം സംബന്ധിച്ച നിലവിലെ സാഹചര്യം വിശദീകരിച്ച് പത്തുദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ ഡിവിഷൻ ബെഞ്ച് ആരോഗ്യ വിഭാഗത്തിന് നിർദേശം നൽകി.(High Court orders that garbage should not accumulate in the vicinity of See outside Chottanikkara temple)

ക്ഷേത്ര പരിസരത്തെ ശുചിത്വം ഉറപ്പുവരുത്തേണ്ട ബാധ്യത ക്ഷേത്ര ഉപദേശക സമിതിക്ക് ഉണ്ടെന്ന് ദേവസ്വം ബെഞ്ച് വ്യക്തമാക്കി.

ശുചിത്വത്തിന്റെ കാര്യത്തിൽ വീഴ്ച വരുത്തിയാൽ അത് ഗൗരവത്തോടെ കാണുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.

Related Stories

No stories found.
Times Kerala
timeskerala.com