

കൊച്ചി: കലോത്സവത്തിനായി തേക്കിൻകാട് മൈതാനം വിട്ടുനൽകിയതിനെതിരെ നൽകിയ ഹർജിയിൽ കഴമ്പില്ലെന്ന് കോടതി നിരീക്ഷിച്ചു. ഹർജി നിയമപ്രക്രിയയുടെ ദുരുപയോഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയത്.(High Court hits back at petitioner against giving up Thekkinkadu Maidan for Kalolsavam)
തേക്കിൻകാട് മൈതാനത്ത് കലോത്സവം നടത്തുന്നതുമായി ബന്ധപ്പെട്ട് കോടതി നേരത്തെ തന്നെ വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. മൈതാനത്ത് പാചകം പാടില്ല എന്നതടക്കമുള്ള കർശന നിബന്ധനകളോടെയാണ് കൊച്ചിൻ ദേവസ്വം ബോർഡിന് അനുമതി നൽകിയിരുന്നത്.
കലോത്സവത്തിനായി മരങ്ങൾ മുറിച്ചുമാറ്റിയെന്ന് ഹർജിക്കാരൻ വാദിച്ചെങ്കിലും, ഹർജിയിൽ ഇക്കാര്യങ്ങൾ രേഖപ്പെടുത്തിയിട്ടില്ലെന്ന് കോടതി കണ്ടെത്തി. കലോത്സവം തുടങ്ങുന്നതിന് മുമ്പ് തന്നെ, കോടതി നിർദ്ദേശങ്ങൾ ലംഘിക്കപ്പെട്ടോ എന്ന് പോലും പരിശോധിക്കാതെയാണ് ഹർജി നൽകിയതെന്നും കോടതി കുറ്റപ്പെടുത്തി.
അതേസമയം, തൃശ്ശൂരിൽ നടക്കാനിരിക്കുന്ന 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ അന്തിമ ഒരുക്കങ്ങൾ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നേരിട്ടെത്തി വിലയിരുത്തി. നഗരത്തിലെ വിവിധ വേദികളും ഭക്ഷണശാലകളും താമസമൊരുക്കുന്ന കേന്ദ്രങ്ങളും മന്ത്രി സന്ദർശിച്ചു.