
കൊച്ചി: ഇന്ത്യ - പാകിസ്ഥാൻ ഏറ്റുമുട്ടലിൽ വെടിനിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ സോഷ്യൽ മീഡിയ വഴി ദേശവിരുദ്ധ പ്രസ്താവന നടത്തിയ കേസിൽ സംവിധായകൻ അഖിൽ മാരാർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു(Akhil Marar).
കൊട്ടാരക്കര ബിജെപി മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര നൽകിയ പരാതിയിൽ കൊല്ലം കൊട്ടാരക്കര പൊലീസാണ് അഖിൽ മാരാർക്ക് എതിരെ കേസെടുത്തത്. അതേസമയം ജാമ്യം അനുവദിച്ച കോടതി അന്വേഷണവുമായി സഹകരിക്കണമെന്ന് അഖിൽ മാരാർക്ക് നിർദേശം നൽകി.