
തൃശൂര്‍: ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായി നടത്തുന്ന വെടിക്കെട്ടിന് ഹൈക്കോടതിയുടെ അനുമതി. നേരത്തെ, അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ആറാട്ടുപുഴ ഉത്സവാഘോഷ കമ്മിറ്റി ജില്ലാ ഭരണകൂടത്തിന് വെടിക്കെട്ടിന്റെ അനുമതി നിഷേധിച്ചിരുന്നു. തുടർന്നാണ് കമ്മറ്റി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കമ്മിറ്റിയുടെ വാദം കേട്ട ഹൈക്കോടതി തൃശ്ശൂര്‍ ജില്ലാ ഭരണകൂടത്തിനോട് ആറാട്ടുപുഴ പൂരത്തിന്റെ കരിമരുന്ന് പ്രയോഗത്തിന് അനുമതി നല്‍കാൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകുകയായിരുന്നു. ഏപ്രില്‍ 3, 8, 9 തിയ്യതികളില്‍ നടക്കുന്ന കരിമരുന്ന് പ്രയോഗത്തിനാണ് ഹൈക്കോടതി അനുമതി.നൽകിയിരിക്കുന്നത്.