
കൊച്ചി: കേസിൽ പ്രതിയാകുന്നയാൾ കോടതിയിലേക്ക് സാധാരണപോലെ എത്തി ഉത്തരവ് കേൾക്കുമ്പോൾ കുഴഞ്ഞുവീണ് ആശുപത്രിയിലാകുന്ന രീതി തടയണമെന്ന് ഹൈകോടതി. പാതിവില തട്ടിപ്പ് കേസിലെ പ്രതി കെ.എൻ. ആനന്ദകുമാറിന്റെ ജാമ്യഹരജിയിലാണ് നിർദേശം.
കോടതിയിലെത്തുമ്പോൾ നെഞ്ചുവേദനയുടെ പേരുപറഞ്ഞ് ആശുപത്രിയിലാവുന്നത് അവസാനിപ്പിക്കേണ്ടതാണെന്നും തടവുകാർക്ക് ജയിലിൽ അടിയന്തര ചികിത്സ നൽകാനുള്ള സൗകര്യമടക്കം ഉണ്ടോയെന്ന് അറിയിക്കാനും ജയിൽ ഡി.ജി.പിയെ കേസിൽ കക്ഷിചേർത്ത് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ആവശ്യപ്പെട്ടു.