
കോഴിക്കോട്: കുറ്റ്യാടിയിൽ സ്ത്രീകളുടെ താമസ സ്ഥലത്തെ ശുചിമുറിയില്‍ ഒളിക്യാമറ കണ്ടെത്തി(Hidden camera). താലൂക്ക് ആശുപത്രിക്ക് സമീപത്തെ അരീക്കര ലാബിനടുത്തെ സ്ത്രീകളുടെ താമസ സ്ഥലത്താണ് സംഭവം നടന്നത്. അരീക്കര ലാബിലെയും മറ്റു ലാബിലെയും ജീവനക്കാരാണ് ഇവിടെ താമസിക്കുന്നത്.
വെള്ളിയാഴ്ച്ച രാത്രി 9 മണിയോടെ ശുചിമുറിയില്‍ പോയ ഒരു യുവതിയാണ് ജനലിന് സമീപം ഫോണുമായി ഒരാളെ കണ്ടത്. തുടർന്ന് സി.സി.ടി.വി ഉൾപ്പടെയുള്ളവ പരിശോധിച്ചപ്പോഴാണ് ലാബിന്റെ നടത്തിപ്പുകാരനാണ് ഒളിക്യാമറ വച്ചതെന്ന് മനസ്സിലായത്. സംഭവത്തിൽ അരീക്കര അസ്‌ലം എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. മാത്രമല്ല; ഇവിടുത്തെ താമസക്കാരായ സ്ത്രീകളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി പാർപ്പിക്കുകയും ചെയ്തു.