എറണാകുളം : ഖദർ വിവാദത്തിൽ പ്രതികരണമറിയിച്ച് ഹൈബി ഈഡൻ രംഗത്തെത്തി. ഓരോരുത്തരുടെയും വ്യക്തിപരമായ താൽപര്യമാണ് വസ്ത്രധാരണമെന്നും, വസ്ത്രത്തിലും ഭക്ഷണത്തിലും നിയന്ത്രണം ഏർപ്പെടുത്തുന്നത് ഫാസിസ്റ്റ് ശക്തികൾ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Hibi Eden on Khadi controversy)
കോൺഗ്രസ് നേതൃത്വം അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല എന്നാണ് ഹൈബി ഈഡൻ പ്രതികരിച്ചത്. നിയമസഭയിലേക്ക് ആദ്യം പോയത് ഖാദി ധരിച്ചാണ് എന്നും അദ്ദേഹംപറഞ്ഞു.