Hernia : ഹെർണിയ ശസ്ത്രക്രിയക്കിടെ രോഗി മരിച്ച സംഭവം : മരണ കാരണം ഹൃദ്രോഗമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ പ്രാഥമിക സൂചന

ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
Hernia surgery death in Thrissur
Published on

തൃശ്ശൂർ : കുന്നംകുളത്ത് ഹെർണിയ ശസ്ത്രക്രിയക്കിടെ രോഗിക്ക് ജീവൻ നഷ്‌ടമായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരണകാരണം ഹൃദ്രോഗം ആണെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക സൂചന. (Hernia surgery death in Thrissur)

സംഭവമുണ്ടായത് കുന്നംകുളം ഇട്ടിമാണി ആശുപത്രിയിൽ ആണ്. ഇല്യാസ് എന്ന 41കാരനാണ് മരിച്ചത്. ശസ്ത്രക്രിയക്ക് വേണ്ട സൗകര്യങ്ങൾ ആശുപത്രിയിൽ ഇല്ലെന്ന് പോലീസ് കണ്ടെത്തി.

ഹൃദ്രോഗ ലക്ഷണങ്ങളാണ് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിരിക്കുന്നത്. ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമാകും നടപടികൾ.

Related Stories

No stories found.
Times Kerala
timeskerala.com