വയനാട് : ഹേമചന്ദ്രൻ കൊലക്കേസിൽ നിർണായക തെളിവ്. കൊല്ലപ്പെട്ടത് ഹേമചന്ദ്രൻ തന്നെയാണെന്ന് സ്ഥിരീകരിച്ചു. മൃതദേഹം അയാളുടേത് തന്നെയാണെന്ന് ഡി എൻ എ പരിശോധനയിൽ സ്ഥിരീകരിച്ചു. (Hemachandran murder case)
ഇക്കാര്യം കണ്ടെത്തിയത് കണ്ണൂർ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ്. ഉടൻ തന്നെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
പ്രധാന പ്രതികളായ നൗഷാദ്, ജ്യോതിഷ്, അജേഷ്, വെൽബിൻ മാത്യു തുണ്ടങ്ങി 5 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.