കോഴിക്കോട് : സുൽത്താൻ ബത്തേരി സ്വദേശിയായ ഹേമചന്ദ്രന ജീവനൊടുക്കിയത് ആണെന്നും കൊലപാതകം അല്ലെന്നും പറഞ്ഞ് കേസിലെ മുഖ്യപ്രതി നൗഷാദ്. ഇയാൾ നേരത്തെയും ഇതേ വാദം ഉന്നയിച്ചിരുന്നു. (Hemachandran murder case)
മറ്റു വഴികൾ ഇല്ലാത്തതിനാൽ മൃതദേഹം കാട്ടിൽ കൊണ്ടുപോയി കുഴിച്ചിട്ടുവെന്നും പ്രതി പൊലീസിന് മൊഴി നൽകി. ഇയാൾ പിടിയിലായത് ബെംഗളൂരു വിമാനത്താവളത്തിൽ വച്ചാണ്. പ്രതിയെ കോഴിക്കോട്ടെത്തിച്ച അന്വേഷണ സംഘം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.