കോഴിക്കോട് : സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രനെ കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതി നൗഷാദ് ബംഗളുരുവിൽ വിമാനമിറങ്ങി. നിലവിൽ ഇയാൾ എമിഗ്രേഷൻ കസ്റ്റഡിയിലാണ്. (Hemachandran murder case)
കോഴിക്കോട് സിറ്റി പോലീസ് ഇവിടേക്ക് പുറപ്പെട്ടു. പോലീസ് എത്തിയാലുടൻ തന്നെ പ്രതിയെ കസ്റ്റഡിയിൽ വാങ്ങും. നൗഷാദ് കൊച്ചിയിൽ എത്തുമെന്നാണ് ആദ്യം ലഭിച്ചിരുന്ന വിവരം.