കോഴിക്കോട് : ബത്തേരി സ്വദേശി ഹേമചന്ദ്രൻ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി നൗഷാദിൻ്റെ വിസ കാലാവധി ഇന്ന് അവസാനിക്കും. ഇയാൾ നാട്ടിലെത്താൻ സാധ്യത ഉണ്ട്. (Hemachandran murder case)
പ്രതിക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. കേസിൽ ഇത് നിർണായകമായ നടപടി ആണ്. രണ്ടു മാസത്തെ വിസയിലാണ് നൗഷാദ് വിദേശത്തേക്ക് പോയത്.
രാജ്യത്തെ വിമാനത്താവളങ്ങളിൽ എത്തിയാൽ ഇയാളെ പിടികൂടുന്നതിന് വേണ്ടിയാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.