കോഴിക്കോട് : സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രനെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി നൗഷാദിന് സഹായം നൽകിയ ഒരാളെ കൂടി പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇത് വയനാട് സ്വദേശിയാണ്. (Hemachandran murder case)
ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഹേമചന്ദ്രൻറേത് കൊലപാതകമല്ല, ആത്മഹത്യ ആണെന്ന് പറഞ്ഞ് നൗഷാദ് രംഗത്തെത്തിയിരുന്നു. ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്.