കോഴിക്കോട് : വയനാട് സ്വദേശിയായ ഹേമചന്ദ്രൻ ആത്മഹത്യ ചെയ്തുവെന്ന പ്രതി നൗഷാദിൻ്റെ വാദം തള്ളി പോലീസ്. ഇയാളുടെ നേതൃത്വത്തിൽ തന്നെയാണ് ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് എന്നാണ് അന്വേഷണ സംഘം പറയുന്നത്. (Hemachandran murder case)
തെറ്റ് പറ്റിപ്പോയെന്ന് പ്രതി നേരത്തെ പൊലീസിന് വാട്സാപ്പ് സന്ദേശം അയച്ചിരുന്നുവെന്നും ഇവർ സ്ഥിരീകരിച്ചു. കേസിൽ രണ്ടു സ്ത്രീകളെ കൂടി പ്രതിചേർക്കാൻ പോലീസ് നീക്കം നടത്തുന്നുണ്ട്.
ഗുണ്ടൽപേട്ട് സ്വദേശിയായ സൗമ്യയും, ഹേമചന്ദ്രനെ ഫോണിൽ വിളിച്ചുവരുത്തിയ കണ്ണൂർ സ്വദേശിനിയും ആണിത്.