Murder : 'ഹേമചന്ദ്രൻ ആത്മഹത്യ ചെയ്തത്, കൊലപ്പെടുത്തിയതല്ല, തിരിച്ച് വന്നാൽ ഉടൻ പൊലീസിന് മുന്നിൽ ഹാജരാകും, മൃതദേഹം റീ പോസ്റ്റുമോർട്ടം ചെയ്യണം': വിദേശത്ത് നിന്ന് മുഖ്യപ്രതി നൗഷാദിൻ്റെ പ്രതികരണം

നിരവധി പേർക്ക് ഹേമചന്ദ്രൻ പണം നൽകാൻ ഉണ്ടായിരുന്നുവെന്നും, ജീവനൊടുക്കിയതിനാൽ മൃതദേഹം കുഴിച്ചിട്ടുവെന്നും പ്രതി പറഞ്ഞു
Murder : 'ഹേമചന്ദ്രൻ ആത്മഹത്യ ചെയ്തത്, കൊലപ്പെടുത്തിയതല്ല, തിരിച്ച് വന്നാൽ ഉടൻ പൊലീസിന് മുന്നിൽ ഹാജരാകും, മൃതദേഹം റീ പോസ്റ്റുമോർട്ടം ചെയ്യണം': വിദേശത്ത് നിന്ന് മുഖ്യപ്രതി നൗഷാദിൻ്റെ പ്രതികരണം
Published on

കോഴിക്കോട് : വയനാട് സ്വദേശി ഹേമചന്ദ്രൻ്റെ മൃതദേഹം വനമേഖലയിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ വിദേശത്ത് നിന്ന് പ്രതികരണവുമായി മുഖ്യപ്രതി നൗഷാദ്. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് ഇയാളുടെ പ്രതികരണം. (Hemachandran murder case)

ഹേമചന്ദ്രൻ ആത്മഹത്യ ചെയ്തത് ആണെന്നും, കൊലപ്പെടുത്തിയതല്ലെന്നും ഇയാൾ പറഞ്ഞു. താൻ ഒളിച്ചോടിയത് അല്ലെന്നും, രണ്ടു മാസത്തെ വിസിറ്റിംഗ് വിസയ്ക്ക് എത്തിയതാണെന്നും പറഞ്ഞ നൗഷാദ്, വിദേശത്തേക്ക് പോകുന്നത് പൊലീസിന് അറിയാമെന്നും കൂട്ടിച്ചേർത്തു. തിരികെ എത്തിയയുടൻ പൊലീസിന് മുന്നിൽ ഹാജരാകുമെന്നും ഇയാൾ വ്യക്തമാക്കി.

നിരവധി പേർക്ക് ഹേമചന്ദ്രൻ പണം നൽകാൻ ഉണ്ടായിരുന്നുവെന്നും, ജീവനൊടുക്കിയതിനാൽ മൃതദേഹം കുഴിച്ചിട്ടുവെന്നും പറഞ്ഞ പ്രതി മൃതദേഹം റീ പോസ്റ്റ്‌മോർട്ടം ചെയ്യണമെന്നും ആവശ്യപ്പെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com