ഹേമ കമ്മിറ്റി റിപ്പോർട്ട്: ഹൈക്കോടതി പ്രത്യേക ബെഞ്ചിന്റെ സിറ്റിങ് നാളെ

ഹേമ കമ്മിറ്റി റിപ്പോർട്ട്: ഹൈക്കോടതി പ്രത്യേക ബെഞ്ചിന്റെ സിറ്റിങ് നാളെ
Published on

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പൊതുതാൽപര്യ ഹരജിയിൽ ഹൈക്കോടതിയിൽ നാളെ സിറ്റിങ്. പൊതുതാൽപര്യ ഹരജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ പ്രത്യേക ബെഞ്ച് നാളെ ചേരുക.

ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട എല്ലാ ഹരജികളും പരിഗണിക്കാനായി രൂപീകരിച്ച പ്രത്യേക ബെഞ്ചാണ് നാളെ രാവിലെ 10നു ചേരുക. ബെഞ്ചിൽ ജസ്റ്റിസുമാരായ എ.കെ ജയശങ്കരൻ നമ്പ്യാർ, സി.എസ് സുധ എന്നിവരാണ് ഉള്ളത്. സജിമോൻ പാറയിൽ, ജോസഫ് എം പുതുശ്ശേരി, ടി.പി നന്ദകുമാർ, ആൾ കേരള ആന്റി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്‌സ് പ്രോട്ടക്ഷൻ കൗൺസിൽ, അഭിഭാഷകരായ ജന്നത്ത് എ, അമൃത എന്നിവർ സമർപ്പിച്ച ആറ് ഹരജികളാണു നിലവിൽ കോടതിക്കു മുന്നിലുള്ളത്.

നടി രഞ്ജിനിയും കേസിൽ കക്ഷി ചേർന്നിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ചൂണ്ടിക്കാട്ടി രഞ്ജിനി നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വനിതാ കമ്മിഷനെയും കേസിൽ കോടതി കക്ഷിചേർത്തിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com