
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കേരള വനിതാ കമ്മീഷന്റെ ഇടപെടലുകളെ എൻ ഡബ്ല്യു സി അഭിനന്ദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് കേരള വനിതാ കമ്മീഷൻ എന്ത് ചെയ്തു എന്ന കാര്യങ്ങൾ അറിയാനാണ് ദേശിയ വനിതാ കമ്മീഷൻ കേരളത്തിൽ എത്തിയത്. ഡബ്ല്യു സി സി പ്രതിനിധികളെ ദേശീയ വനിതാ കമ്മീഷൻ കാണാൻ താല്പര്യപ്പെടുന്നുണ്ട്.
കേസുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ ദേശീയ വനിതാ കമ്മീഷൻ സംഘടിപ്പിക്കും. മറ്റു സംസ്ഥാനങ്ങളിലും ഹേമ കമ്മിറ്റി റിപ്പോർട്ട് വലിയ ചലനങ്ങൾ ഉണ്ടാക്കി എന്നും എൻ സി ഡബ്ല്യൂ അറിയിച്ചു. ദേശീയ വനിതാ കമ്മീഷൻ അംഗം ദെലീന നാളെ മാധ്യമങ്ങളെ കാണും.