
കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച 34 കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ച് അന്വേഷണ സംഘം. ഇക്കാര്യം ഇവർ ഹൈക്കോടതിയെ അറിയിച്ചു.(Hema committee report )
മൊഴി നൽകിയവർ കേസുമായി സഹകരിച്ചില്ലെന്നാണ് അന്വേഷണ സംഘം പറഞ്ഞത്. അതിനാലാണ് അന്വേഷണം അവസാനിപ്പിക്കണ്ടി വന്നതെന്നും അവർ കോടതിയെ അറിയിച്ചു.
ഇത്തരം വിഷയങ്ങളിൽ മൊഴി നൽകാന്‍ ആരെയും നിർബന്ധിക്കേണ്ടതില്ല എന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം.