
കൊച്ചി : മലയാള സിനിമ മേഖലയെ തന്നെ ഇളക്കിമറിച്ച വെളിപ്പെടുത്തലുകൾ ഉണ്ടായ ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും അവസാനിപ്പിക്കുന്നു.(Hema Committee report)
പ്രത്യേക അന്വേഷണ സംഘം കേസുകൾ അവസാനിപ്പിക്കുന്നത് കമ്മിറ്റിക്ക് മുൻപാകെ മൊഴി നൽകിയവർക്ക് കേസുമായി മുന്നോട്ട് പോകാൻ താൽപര്യമില്ലാത്തതിനാലാണ്.
35 കേസുകളും പോലീസ് അവസാനിപ്പിക്കും. അതേസമയം, 21 കേസുകൾ അവസാനിപ്പിച്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ബാക്കി കേസുകളും ഈ മാസം തന്നെ അവസാനിപ്പിക്കും.