Kerala
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: ഹൈക്കോടതി ഇന്ന് പൊതുതാൽപ്പര്യ ഹർജി പരിഗണിക്കും
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇന്ന് ഹൈക്കോടതിയുടെ നിര്‍ണായക നിലപാട് അറിയാൻ കഴിയും. ഇന്നാണ് ഹൈക്കോടതി റിപ്പോര്‍ട്ടില്‍ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹര്‍ജി പരിഗണിക്കുന്നത്.
ഹർജി നൽകിയിരിക്കുന്നത് തിരുവനന്തപുരം സ്വദേശിയാണ്. പൂർണരൂപത്തിലുള്ള ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്നും, ആധാരമാക്കിയ തെളിവുകൾ വിളിച്ചുവരുത്തണമെന്നും ആവശ്യപ്പെടുന്ന ഹർജിക്കാരൻ, റിപ്പോര്‍ട്ടിന്മേല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ ഡി ജി പിയ്ക്ക് നിര്‍ദേശം നല്‍കണമെന്നും പറയുന്നു.
ഏവരും ഇന്നത്തെ ഹൈക്കോടതി നിലപാടിലേക്കാണ് ഉറ്റുനോക്കുന്നത്.