
തിരുവനന്തപുരം: ഹേമ കമ്മിറ്റിക്ക് മുമ്പില്‍ മൊഴി കൊടുത്തവരും കൊടുക്കാത്തവരും പരാതികള്‍ പറയാന്‍ തയ്യാറായാല്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് ഹേമ കമ്മിറ്റി പോലയുള്ള ഇടപെടല്‍ ഉണ്ടായത് കേരളത്തില്‍ മാത്രമാണ്. അത് എല്‍ഡിഎഫ് സര്‍ക്കാരായതുകൊണ്ട് മാത്രമാണ് സംഭവിച്ചതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
സമാനമായ കമ്മിറ്റി വേണമെന്നാണ് ഇപ്പോള്‍ പല സംസ്ഥാനങ്ങളിൽ നിന്നും ഉയർന്നുവരുന്ന ആവശ്യം. മറ്റ് നയപരമായ പരിശോധനകളും തുടര്‍ന്ന് വരുന്നു. ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി കൊടുത്തവരും കൊടുക്കാത്തവരും പരാതികള്‍ പറയാന്‍ തയ്യാറായാല്‍ നടപടിയുണ്ടാകും. അതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.