
തിരുവനന്തപുരം: ഹേമ കമ്മിറ്റി മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനസുകളെ മലിനമാക്കുന്ന പ്രവർത്തികൾ സിനിമാരംഗത്ത് ഉണ്ടാകരുത്.
കലാകാരികളുടെ മുന്നിൽ ഉപാധികൾ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകൾക്ക് നിർഭയമായി കടന്നു വരാനും ജോലി ചെയ്യാനും ഉള്ള അവസരം സിനിമാരംഗത്ത് ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.