
തൃശൂർ: സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ വിശദമായ ചോദ്യം ചെയ്യലുണ്ടാകുമെന്ന് പോലീസ് അറിയിച്ചു(Govindachamy). കോടതിയുടെ അനുമതിയോടെ വിയ്യൂർ സെൻട്രൽ ജയിലിൽ വച്ച് തന്നെയാകും ഗോവിന്ദച്ചാമിയെ വീണ്ടും ചോദ്യം ചെയ്യുക.
ഒപ്പം പ്രതി ജയിൽ ചാടുന്ന വിവരം അറിയാമായിരുന്ന സഹ തടവുകാരായ തേനി സുരേഷ് ശിഹാബ്, സാബു, വിശ്വനാഥൻ എന്നിവരെയും ചോദ്യം ചെയ്യും. ഏതു വിധേനെയാണ് ജയിൽ ചാടിയത്, ആർക്കൊക്കെ ഈ വിവരം അറിയാം, ആരൊക്കെ സഹായിച്ചു തുടങ്ങി നിർണായകമായ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് തേടുക.
അതേസമയം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ നിന്നും ജൂലൈ 25 നാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. രക്ഷപെട്ട് 4 മണിക്കൂർ കഴിയും മുൻപ് പോലീസ് ഇയാളെ പിടികൂടുകയും ചെയ്തു.