
കണ്ണൂർ: കഴഞ്ഞ ദിവസം ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിച്ചു(Govindachamy) . അതീവ സുരക്ഷയിലാണ് പ്രതിയെ ജയിലിൽ എത്തിച്ചത്. 125 കൊടും കുറ്റവാളികളാണ് നിലവിൽ ജയിലിൽ ഉള്ളത്.
126 മത്തെ പ്രതിയായാണ് ഗോവിന്ദച്ചാമി വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിയത്. അതിസുരക്ഷാ ജയിലായ വിയ്യൂരിലെ ഏകാന്ത സെല്ലിലാണ് ഗോവിന്ദച്ചാമിയെ പാർപ്പിക്കുക. 4.2 അടി ഉയരമുള്ള സെല്ലിൽ കട്ടിലും ഫാനും മുഴുവൻ സമയവും പ്രവർത്തിക്കുന്ന സി.സി.ടി.വി സൗകര്യവുമുണ്ട്.
ഈ സെല്ലുകളിൽ പാർപ്പിക്കുന്നവർക്ക് പരസ്പരം കാണാനോ സംസാരിക്കാനോ സാധിക്കില്ല. മാത്രമല്ല; വിയ്യൂർ സെൻട്രൽ ജയിലിന് പുറത്ത് 6 മീറ്റർ ഉയരത്തിൽ 700 മീറ്റർ ചുറ്റളവിലുള്ള മതിലുകളാണുള്ളത്.