
കണ്ണൂർ: സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമിയെ കണ്ണൂർ കാളാപ്പ് ക്ഷേത്രത്തിന് സമീപത്ത് നിന്ന് പിടികൂടി(Govindachamy arrested). പ്രദേശത്തെ ഒരു വീട്ടിലെ കിണറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇതോടെ പ്രദേശ വാസികളായ ദൃക്‌സാക്ഷികൾ കണ്ടത് ഇയാളെ തന്നെയാണെന്ന് സ്ഥിരീകരിച്ചു.
ഇയാൾക്കായി വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ഇന്ന് രാവിലെയാണ് ഇയാൾ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഇരുമ്പ് കമ്പികൾ വളച്ചു ജയിൽ ചാടിയത്. ഇയാൾക്കായി റെയിൽ വേ സ്റ്റേഷൻ, ബസ് സ്റ്റാന്റ് തുടങ്ങിയ ഇടങ്ങളിലെല്ലാം വ്യാപക പരിശോധന നടത്തിയിരുന്നു.