വയനാട്: വയനാട് ജില്ലയിൽ മഴ കനക്കുന്ന സാഹചര്യത്തിൽ ബാണാസുരസാഗർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു.ഇതേ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 773.00 മീറ്റർ ആണ്. 773.50 മീറ്റർ ആയി ജലനിരപ്പ് ഉയർന്നാൽ അധിക ജലം ഒഴുക്കി വിടും.നിലവിൽ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
തുടർന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു.ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നല്കിട്ടുണ്ട്.