
പത്തനംതിട്ട : ശബരിമല സന്നിധാനത്തും പമ്പയിലും മഴ കാണാവുന്ന സാഹചര്യത്തിൽ പമ്പാനദിയിലെ ജലനിരപ്പ് ഉയർന്നു. ഇതേ തുടർന്ന് ഭക്തർക്ക് പമ്പാ ത്രിവേണിയിൽ കുളിക്കുന്നതിനും നദിയിൽ ഇറങ്ങുന്നതിനും ജില്ലാ കളക്ടർ താൽക്കാലിക നിരോധനം ഏർപ്പെടുത്തി.
പമ്പ ത്രിവേണിയിലെ വാഹന പാർക്കിംഗിനും താത്കാലിക നിയന്ത്രണമുണ്ട്. പമ്പാ- സന്നിധാനം പാതയിൽ ശക്തമായ മഴ പെയ്യുന്നതിനാൽ മലകയറുമ്പോൾ ഭക്തർ ജാഗ്രത പുലർത്തണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.