Kerala
കനത്ത മഴ; തിരുവനന്തപുരത്തും തിരുവല്ലയിലും വ്യാപക നാശനഷ്ടം | Heavy rain
തിരുവനന്തപുരം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു.
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് തിരുവനന്തപുരത്തും പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലും വ്യാപക നാശം നഷ്ട്ടം.(Heavy rain) തിരുവനന്തപുരം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. മരുതൂർ തോടിലേക്ക് ഓട്ടമറിഞ്ഞ് ഒരാളെ കാണാതായി. പ്ലാവിള സ്വദേശി വിജയനെയാണ് കാണാതായത്. കുറ്റിച്ചലിൽ റോഡിലെ കനത്ത വെള്ളക്കെട്ട് മൂലം മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
തിരുവല്ല പുഷ്പഗിരി ലെവൽ ക്രോസിന് സമീപം ഏഴു വീടുകളിൽ വെള്ളം കയറി. തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിന്റെ മതിൽ ഇടിഞ്ഞു വീണു. സമീപത്തെ വീടിന്റെ മുറ്റത്തേക്കാണ് മതിൽ വീണതെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല.