
കുമളി : മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞെങ്കിലും നീരൊഴുക്ക് ശക്തം. അണക്കെട്ടില്‍ ജലനിരപ്പ് 133.2 അടി പിന്നിട്ടിരിക്കുന്നു.നിലവിലെ റൂള്‍ കര്‍വ് പ്രകാരം അണക്കെട്ടില്‍ സംഭരിയ്ക്കാന്‍ തമിഴ്‌നാടിന് കഴിയുക 136 അടി വെള്ളമാണ്.
വരുംദിവസങ്ങളില്‍ മഴ ശക്തമായാൽ അണക്കെട്ട് തുറക്കേണ്ടിവരും. 2022 ഓഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്.അതേ സമയം, ഇടുക്കി ജില്ലയില്‍ കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാനായി പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ( ജൂണ്‍26)ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.