തിരുവനന്തപുരം : സംസ്ഥാനത്ത് അതിശകതമായ മഴ മുന്നറിയിപ്പ്. ഇതേ തുടർന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് പല ഇടങ്ങളിലും ഇടി മിന്നലോട് കൂടിയ ശക്തമായ മഴ തുടരുകയാണ്. മഴക്കൊപ്പം മഴക്കെടുതിയും രൂക്ഷമാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ മുകളില്‍ രൂപപ്പെട്ട മൊൻ-ത ചുഴലിക്കാറ്റ് വടക്കു പടിഞ്ഞാറ് സഞ്ചരിച്ച് നാളെയോടെ ശക്തി പ്രാപിക്കും. വൈകുന്നേരത്തോടെ ആന്ധ്രാ തീരത്ത് തീവ്ര ചുഴലിക്കാറ്റായി കരയില്‍ പ്രവേശിക്കാനാണ് സാധ്യത.
ഇതിന്റെ ഭാഗമായി കേരള കര്‍ണാടക ലക്ഷദ്വീപ് തീരത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. രണ്ട് ദിവസം മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്. അതിനിടെ മൂഴിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ റെഡ് അലര്‍ട്ട് നല്‍കിയിരിക്കുകയാണ്.