കനത്ത മഴ ; പാലക്കാട് ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി |Rain holiday

ഓണപ്പരീക്ഷയ്ക്കും അവധി ബാധകമായിരിക്കും.
rain holiday
Published on

പാലക്കാട്: കനത്ത മഴയെ തുടർന്ന് പാലക്കാട് ജില്ലയിലെ സ്കൂളുകൾക്ക് ചൊവ്വാഴ്ച (നാളെ) അവധി.

ഓണപ്പരീക്ഷയ്ക്കും അവധി ബാധകമായിരിക്കും.ജില്ലയിലെ കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവയ്ക്ക് അവധിയില്ല. മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾ, അഭിമുഖങ്ങൾ, മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ, നവോദയ വിദ്യാലയം എന്നിവയ്ക്ക് അവധിയില്ല.

അതേ സമയം , കൊച്ചി ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്ര നിരോധിച്ചു. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് കളക്ടറുടെ ഉത്തരവ്.പകൽ സമയങ്ങളിൽ ഈ സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി.

കാലവർഷം കണക്കിലെടുത്ത് മണ്ണിടിച്ചൽ ഭീഷണിയെ തുടർന്ന് ദേശീയപാതയിലെ ഗ്യാപ്പ് റോഡ് ഭാഗത്ത് ഗതാഗതം നിരോധിക്കാറുള്ളത് പതിവാണ്. അപകടകരമായ രീതിയിൽ റോഡിൻറെ കട്ടിംഗ് സൈഡിന് മുകളിൽ സ്ഥിതിചെയ്യുന്ന പാറയും മണ്ണും പൂർണമായും നീക്കം ചെയ്യണമെന്ന ആവശ്യവും സ്ഥലത്ത് നിലനിൽക്കുന്നുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com