സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത | Rain Alert

നവംബര്‍ 22 ഓടെ ഇത് പുതിയ ന്യുനമര്‍ദ്ദമായി മാറാനുള്ള സാധ്യതയുണ്ട്.
rain alert
Published on

തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. കന്യാകുമാരി കടലിന് മുകളില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇപ്പോൾ ലക്ഷദ്വീപ്നും മാലിദ്വീപിനും മുകളിലായാണ് സ്ഥിതി ചെയ്യുന്നത്. അടുത്ത 24 മണിക്കൂറിനിടെ ഇത് പടിഞ്ഞാറ് - വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്.

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. നവംബര്‍ 22 ഓടെ ഇത് പുതിയ ന്യുനമര്‍ദ്ദമായി മാറാനുള്ള സാധ്യതയുണ്ട്. ന്യൂനമര്‍ദ്ദം രൂപപ്പെട്ടാല്‍ പടിഞ്ഞാറ് - വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് നവംബര്‍ 24-ഓടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മദ്ധ്യഭാഗത്ത് തീവ്രന്യുനമര്‍ദ്ദമായി മാറിയേക്കും. അതിനാല്‍ കേരളത്തില്‍ വരുന്ന അഞ്ചുദിവസത്തേക്ക് ഇടിമിന്നലോടുകൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com