

വയനാട്: ഉരുൾപൊട്ടലിൽ കനത്ത നാശനഷ്ടം വിതച്ച വിലങ്ങാട്ട് അതിശക്തമായ മഴ. പുലർച്ചെ മുതലാണ് മേഖലയിൽ അതിശക്തമായ മഴ പെയ്യുന്നത്. മഴയെ തുടർന്ന് വിലങ്ങാട് ടൗൺ പാലം വെള്ളത്തിനടിയിലായി.
സുരക്ഷാനടപടികളുടെ ഭാഗമായി മഞ്ഞച്ചീളിയിൽ മേഖലയിൽ നിന്ന് 20 ഓളം കുടുംബങ്ങളെ വിലങ്ങാട് പാരിഷ് ഹാൾ, മഞ്ഞക്കുന്ന് പാരിഷ് ഹാൾ എന്നിവിടങ്ങളിലേക്ക് നാട്ടുകാർ മാറ്റി പാർപ്പിച്ചു.