Heavy rain : തലസ്ഥാനത്ത് പെരുമഴ : പ്രതികൂല സാഹചര്യത്തിൽ പൊന്മുടി അടച്ചു

ഇന്ന് മുതൽ ഒരു നിർദേശം ഉണ്ടാകുന്നത് വരെ പൊന്മുടി ഇക്കോ ടൂറിസം അടച്ചിടുമെന്നാണ് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചിരിക്കുന്നത്.
Heavy rain : തലസ്ഥാനത്ത് പെരുമഴ : പ്രതികൂല സാഹചര്യത്തിൽ പൊന്മുടി അടച്ചു
Published on

തിരുവനന്തപുരം : തലസ്ഥാനത്ത് പ്രതികൂല കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. കനത്ത മഴയും കാറ്റും ഉണ്ടാകുന്ന സാഹചര്യത്തിൽ ജനജീവിതം ദുസ്സഹമാകുന്നുണ്ട്. ഇന്നലെ തുടങ്ങിയ ശക്തമായ മഴ ഇന്നും തുടരുകയാണ്.(Heavy rain in Trivandrum)

ഇന്ന് തിരുവനന്തപുരത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. അവധി പ്രൊഫഷണൽ കോളേജുകൾക്കും ബാധകമാണ്. ഈ സാഹചര്യത്തിൽ പൊന്മുടി അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു.

ഇന്ന് മുതൽ ഒരു നിർദേശം ഉണ്ടാകുന്നത് വരെ പൊന്മുടി ഇക്കോ ടൂറിസം അടച്ചിടുമെന്നാണ് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചിരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com