സംസ്ഥാനത്ത് കനത്തമഴ ; കെഎസ്‌ഇബിക്ക്‌ 56കോടി രൂപയുടെ നഷ്‌ടം |Kseb rain loss

വിതരണമേഖലയിൽ ഏകദേശം 56 കോടി 77 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്‌.
kseb
Published on

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ കാറ്റിലും മഴയിലും കെഎസ്ഇബിക്ക് ഉണ്ടായത് വൻനാശനഷ്ടം. വിതരണമേഖലയിൽ ഏകദേശം 56 കോടി 77 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി.

നാശനഷ്ട കണക്കുകൾ പ്രകാരം 1,596 ഹൈടെൻഷൻ പോസ്റ്റുകളും, 10,573 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. ഏകദേശം 29,12,992 വൈദ്യുതി കണക്ഷനുകൾക്ക്‌ തകരാറുണ്ടായി. ഇതിൽ 20,52,659 കണക്ഷനുകളുടെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.ബാക്കിയുള്ളവ പരിഹരിക്കാനുള്ള ഊർജിത ശ്രമം നടത്തുകയാണ് കെഎസ്ഇബി അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com