വൃഷ്ടിപ്രദേശത്ത് കനത്ത മഴ ; ഇടമലയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു |Idamalayar dam

കനത്ത മഴയിൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്‌ വർധിച്ചിരുന്നു.
idamalayar-dam
Published on

എറണാകുളം : കനത്ത മഴയെ തുടർന്ന് ഇടമലയാർ അണക്കെട്ടിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. വൃഷ്ടിപ്രദേശത്ത് തുടർച്ചയായ മൂന്നുദിവസം പെയ്യുന്ന മഴയിൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്‌ വർധിച്ചിരുന്നു.

തിങ്കൾ രാവിലെ ജലനിരപ്പ് 162 മീറ്റർ പിന്നിട്ടതോടെയാണ്‌ മുന്നറിയിപ്പ്. 169 മീറ്റർ സംഭരണശേഷിയുള്ള അണക്കെട്ടിൽ 163.5 മീറ്ററാണ് ഇപ്പോൾ റൂൾ കർവ്.

ജലനിരപ്പ് ഈ അളവിലെത്തിയാൽ ഷട്ടറുകൾ തുറന്ന് അധികജലം പുറത്തേക്കൊഴുക്കും. ഡാമിൽ ജലനിരപ്പ് വീണ്ടും ഉയർന്നാൽ 162.5 മീറ്ററിൽ ഓറഞ്ച്, 163 മീറ്ററിൽ റെഡ് അലർട്ട്‌ എന്നിവ നൽകും.

Related Stories

No stories found.
Times Kerala
timeskerala.com