
ഇടുക്കി : വൃഷ്ടിപ്രദേശത്ത് മഴ കനക്കുന്നു സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കും. രാവിലെ 10 മണിക്ക് ഷട്ടർ ഉയർത്തുമെന്ന് തമിഴ്നാട് അറിയിച്ചു.
സെക്കൻഡിൽ പരമാവധി 1000 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുകുക. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.
സാഹചര്യം കണക്കിലെടുത്ത് പെരിയാർ, മഞ്ചുമല, ഉപ്പുതറ, ഏലപ്പാറ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ, ആനവിലാസം, ഉടുമ്പൻചോല എന്നിവിടങ്ങളിൽനിന്ന് 883 കുടുംബങ്ങളിലെ 3220 പേരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാൻ കലക്ടർ വി വിഗ്നേശ്വരി നിർദേശംനൽകി.