
ഇടുക്കി: വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു(Idukki Dam). നിലവിൽ ഡാമിലെ ജലനിരപ്പ് 2372.5 അടിയിലെത്തി നിൽക്കുകയാണ്. ഇതേ തുടർന്നാണ് ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
റൂൾ കർവ് പ്രകാരം ജലനിരപ്പ് 2379.5 അടി ആയി ഉയർന്നാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. ഇടുക്കി ഡാമിന്റെ സംഭരണ ശേഷി 2403 അടിയാണ്. ക്രമാതീതമായി ജലനിരപ്പ് ഉയരുന്നതിനാൽ ഡാമിന്റെ പരിസരപ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.