Kerala
Sabarimala : സന്നിധാനത്തും പമ്പയിലും പേമാരി: പമ്പാ സ്നാനത്തിന് താൽക്കാലിക നിരോധനം
ഭക്തർ ജാഗ്രത പുലർത്തി വേണം മല കയറാനെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചത്.
പത്തനംതിട്ട : ഇന്ന് പുലർച്ചെ മുതൽ ശബരിമല സന്നിധാനത്തും പമ്പയിലും കനത്ത മഴ ലഭിക്കുന്നുണ്ട്. നദിയിൽ ജലനിരപ്പ് ഉയർന്നതിനാൽ ഭക്തർ ത്രിവേണിയിൽ കുളിക്കുന്നതിനും നദിയിൽ ഇറങ്ങുന്നതിനും താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. (Heavy rain in Sabarimala)
നടപടി ജില്ലാ കളക്ടറുടേതാണ്. കൂടാതെ, പമ്പ ത്രിവേണിയിലെ വാഹന പാർക്കിങിനും താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്തർ ജാഗ്രത പുലർത്തി വേണം മല കയറാനെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചത്.