തിരുവനന്തപുരം : അതിശക്തമായ മഴ തുടരുന്നതിനാൽ ഇന്ന് പാലക്കാട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. സുരക്ഷാ കണക്കിലെടുത്താണ് നടപടി. (Heavy rain in Kerala)
ഇത് കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, പരീക്ഷകൾ എന്നിവയ്ക്ക് ബാധകമല്ല. ജില്ലാ കളക്ടറുടേതാണ് ഉത്തരവ്.
അംഗനവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾ, കിന്റർഗാർട്ടൻ, മദ്രസകൾ, സ്വകാര്യ ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്.