തിരുവനന്തപുരം : കർക്കിടക മാസത്തിൻ്റെ ആരംഭത്തിൽ തന്നെ കേരളത്തിൽ അതിതീവ്ര മഴ പെയ്യുകയാണ്. രാത്രി 12 മണിക്ക് ശേഷം മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തിയിരുന്നു.(Heavy rain in Kerala )
4 ജില്ലകളിലാണ് റെഡ് അലർട്ടു പ്രഖ്യാപിച്ചത്. ഇത് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളാണ്. കൂടാതെ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു.