
തിരുവനന്തപുരം : ഈ വർഷം ജൂണിൽ കേരളത്തിൽ നാല് ശതമാനം മഴക്കുറവ് ഉണ്ടായെന്ന് കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ട്. 648.2 മില്ലി മീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 620.4 മിമീ മഴയാണ്. (Heavy rain in Kerala)
അതേസമയം, രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ മഴ ലഭിച്ച സംസ്ഥാനങ്ങളിൽ കേരളം നാലാമതാണ്. കണക്ക് പ്രകാരം പത്തനംതിട്ട, കണ്ണൂർ, പാലക്കാട്, തൃശൂർ, ആലപ്പുഴ ജില്ലകളിൽ കൂടുതൽ മഴ ലഭിച്ചു. ഏറ്റവും കുറവ് മഴ ലഭിച്ചത് തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ്.