തൃശൂർ : അതിരപ്പിള്ളിയിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് ഇന്ന് അതിരപ്പിള്ളിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിടും. (Heavy rain in Athirappilly)
ഇക്കാര്യം അറിയിച്ചത് റേഞ്ച് ഓഫീസർ ആണ്. കനത്ത മഴയെത്തുടർന്ന് അതിരപ്പിള്ളി-മലക്കപ്പാറ റൂട്ടിൽ വെള്ളം കയറി. മണിക്കൂറുകളോളം ഗതാഗത തടസം ഉണ്ടായി.