കനത്ത മഴ ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി |Red alert

ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്തിന് പിന്നാലെയാണ് ജില്ലാ കളക്ടർമാരുടെ അറിയിപ്പ്.
rain kerala
Published on

കണ്ണൂർ: കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനി, ഞായർ (14 ,15 )ദിവസങ്ങളിൽ അവധി നൽകിയിരിക്കുന്നത്. ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്തിന് പിന്നാലെയാണ് ജില്ലാ കളക്ടർമാരുടെ അറിയിപ്പ്.

കണ്ണൂർ ജില്ലയിൽ 14, 15 തിയതികളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവ പ്രവർത്തിക്കരുതെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

കാസർകോട് ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്പെഷ്യൽ ക്ലാസുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

Related Stories

No stories found.
Times Kerala
timeskerala.com