
തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു(Holiday). എറണാകുളം, ഇടുക്കി, തൃശൂർ, കോട്ടയം, പാലക്കാട്, വയനാട്, പത്തനംതിട്ട ജില്ലകൾക്കാണ് ഇന്ന് അവധി നൽകിയിരിക്കുന്നത്.
ഇടുക്കി, വയനാട് ജില്ലകളിലെ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. മലപ്പുറം നിലമ്പൂർ താലൂക്ക്, ചേർത്തല, കുട്ടനാട് താലൂക്കുകളിലും കണ്ണൂർ ഇരട്ടി താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി ആയിരിക്കും. അതേസമയം അവധി പ്രഖ്യാപിച്ചിട്ടുള്ള സ്കൂളുകളിൽ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് മാറ്റമില്ല.