
എറണാകുളം: ശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്തെ 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു(Holiday). കണ്ണൂർ, കാസർഗോഡ്, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
സ്കൂളുകൾക്കും അങ്കണവാടികൾക്കും മതപഠന സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. വിനോദ സഞ്ചാരികൾക്ക് ട്യൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് വിലക്കർപ്പെടുത്തിയിട്ടുണ്ട്. കാസർഗോഡ് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും.
മാത്രമല്ല; കാസർഗോഡ് റാണിപുരത്തേക്കും യാത്ര വിലക്ക് ഏർപെടുത്തിയിട്ടുണ്ട്. തൃശൂരിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു. അതേസമയം ജില്ലയിൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കോ അഭിമുഖങ്ങൾക്കോ മാറ്റമുണ്ടാകില്ല. മാത്രമല്ല; റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കില്ല.