
ആലപ്പുഴ: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കുട്ടനാട് താലൂക്കിൽ വ്യാഴാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രഫഷണൽ കോളജുകളൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്ന് അറിയിപ്പിൽ വ്യക്തമാക്കി.
അതേ സമയം, മുൻകരുതലിന്റെ ഭാഗമായി സംസ്ഥാനത്ത് നിലവിൽ 26 ക്യാമ്പുകളിലായി 451 പേരെ മാറ്റി പാർപ്പിച്ചിട്ടുള്ളത്.മഴക്കെടുതിയിൽ 104 വീടുകൾ പൂർണ്ണമായും 3,772 വീടുകൾ ഭാഗീകമായും തകർന്നതായാണ് ഇതുവരെയുള്ള കണക്കുകൾ.