Kerala
Heavy rain : ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, തലസ്ഥാനത്ത് ഉന്നതതല യോഗം ചേർന്നു
തലസ്ഥാനത്തെ മഴക്കെടുതി വിലയിരുത്താൻ ഉന്നതതല യോഗം ചേർന്നു. ഇത് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിലാണ്. യോഗത്തിൽ ജില്ലാ കളക്ടറും പങ്കെടുത്തു.
തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ പെരുമഴയാണ് അനുഭവപ്പെടുന്നത്. ചിലയിടങ്ങളിൽ മരങ്ങൾ കടപുഴകി വീഴുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. (Heavy rain causes much havoc in Kerala )
ഇടുക്കിയിൽ എഴുകുംവയലിൽ ഒരേക്കർ കൃഷിഭൂമിയാണ് ഒലിച്ചുപോയത്. കോട്ടയത്ത് കിണറിൻ്റെ ഒരു ഭാഗം ഇടിഞ്ഞു. മലയോര മേഖലകളിൽ ഉൾപ്പെടെ ജാഗ്രത വേണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരം ഇലന്തൂരിൽ മതിലിടിഞ്ഞ് സംസ്ഥാന പാതയിലേക്ക് വീണു.
തിരുവനന്തപുരത്ത് ഉള്ളൂർ ആക്കുളം റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു. തലസ്ഥാനത്തെ മഴക്കെടുതി വിലയിരുത്താൻ ഉന്നതതല യോഗം ചേർന്നു. ഇത് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിലാണ്. യോഗത്തിൽ ജില്ലാ കളക്ടറും പങ്കെടുത്തു.